വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ജോയ് നെമോ എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 99,000 രൂപയാണ്. ജോയ് നെമോയുടെ ബുക്കിംഗ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഇ-സ്‌കൂട്ടറിന്റെ നടത്തിപ്പ് ചെലവ് കിലോമീറ്ററിന് 17 പൈസ മാത്രമാണെന്ന് കമ്പനി പറയുന്നു. നഗര റോഡുകള്‍ക്ക് വേണ്ടിയാണ് നെമോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് 150 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. ഇക്കോ, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ബിഎല്‍ഡിസി മോട്ടോറിന് 1500 വാട്ട്സ് ശേഷിയുണ്ട്, കൂടാതെ മൂന്ന് സ്പീഡ് മോട്ടോര്‍ കണ്‍ട്രോളറുമുണ്ട്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമീറ്ററാണ്. സില്‍വര്‍, വൈറ്റ് നിറങ്ങളിലുള്ള സ്‌കീമിലാണ് വാര്‍ഡ്‌വിസാര്‍ഡ് നെമോ വാഗ്ദാനം ചെയ്യുന്നത്.