പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഥവിയെ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.
എംഎല്‍എമാരും അനുയായികളും തടിച്ചുകൂടിയതോടെ ഓഫീസിന്റെ വാതിലടച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിക്കു നിന്നു തിരിയാന്‍ കഴിയാത്തത്രയും തിരക്കായതോടെയാണ് വാതിലടച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വാതില്‍ തുറന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പഞ്ചാബില്‍ ശിവസേന നേതാവ് സുധീര്‍ സുരി വെടിയേറ്റു കൊല്ലപ്പെട്ടു. അമ്യത്സറില്‍ ഒരു ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കവേയാണ് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫീസര്‍ സന്ദീപ് സിംഗ് സാലയെ സസ്പെന്‍ഡ് ചെയ്തു. തഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.
ജയിലില്‍ കൊതുകുകളുടെ ശല്യമാണെന്നും കൊതുകവല അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുപ്പി നിറയെ കൊന്ന കൊതുകുകളുമായി വിചാരണ തടവുകാരനായ ഗുണ്ടാത്തലവന്‍ കോടതിയില്‍. ദാവൂദ് ഗുണ്ടാസംഘത്തില്‍പ്പെട്ട ഇജാസ് ലക്ദാവാലയാണ് മുംബൈ സെഷന്‍സ് കോടതിയില്‍ പരാതിപ്പെട്ടത്. ഇയാളുടെ ആവശ്യം കോടതി തള്ളി.