ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘ആന്റണി’ വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. തിയറ്റര്‍ ഷോകളുടെ എണ്ണവും വര്‍ധിച്ചു കഴിഞ്ഞു. മാസ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷനല്‍ എലമെന്റ്സും ഉള്‍പ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്-ആക്ഷന്‍ ചിത്രമാണ് ആന്റണി. ഇതുവരെ ആറ് കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്ടെയ്ന്മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സരിഗമയും തിയറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്ശന്, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മയുടേതാണ്. ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്, സംഗീതം: ജേക്സ് ബിജോയ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan