പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്. സന്‍ഫീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എം എന്ന ചിത്രത്തിലാണ് ജിഷാദ് അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ പേഴ്‌സണല്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജിഷാദ്. കാര്‍ബണ്‍ ആര്‍ക് മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം ജിബ്രാന്‍ ഷമീര്‍, പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, സംഗീതം ജുബൈര്‍ മുഹമ്മദ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ക്രിയേറ്റീവ് വര്‍ക്ക്‌സ് മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈന്‍ തോട്ട് സ്റ്റേഷന്‍, റായിസ് ഹൈദര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ് മാര്‍ട്ടിന്‍ ട്രൂക്കോ, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.