പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യാന്‍ ജിയോ. ഫേസ്ബുക്ക് റീല്‍സും, യൂട്യൂബ് ഷോര്‍ട്സും പോലെ ‘പ്ലാറ്റ്ഫോം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ആപ് ആയിരിക്കും ഇത്. എന്നാല്‍, റീല്‍സിനെ പോലെ ഇത് എല്ലാവര്‍ക്കും കണ്ടെന്റ് അപ്ലോഡ് ചെയ്യാന്‍ തുറന്നു കിട്ടിയേക്കില്ല. വിനോദ വ്യവസായത്തിലുള്ള താരങ്ങള്‍ക്കായിരിക്കും ഇതില്‍ചേര്‍ന്ന് കണ്ടെന്റ് അപ്ലോഡ് ചെയ്യാന്‍ സാധിക്കുക എന്നാണ് സൂചന. അവരുടെ മിടുക്കിന് അനുസരിച്ച് സ്വാഭാവികമായി വളര്‍ന്ന് സ്ഥിര വരുമാനം ഉണ്ടാക്കാനും, അത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാനുമുള്ള അവസരം പ്ലാറ്റ്ഫോമില്‍ ലഭിച്ചേക്കും. ജിയോ പ്ലാറ്റ്ഫോംസ്, റോളിങ് സ്റ്റോണ്‍സ് ഇന്ത്യ, ക്രീയേറ്റിവ്ലാന്‍ഡ് ഏഷ്യ എന്നിവ സംയുക്തമായാണ്പുതിയ ആപ് പുറത്തിറക്കുക. ചെറിയ വിഡിയോകളായിരിക്കും ഇറക്കാന്‍ സാധിക്കുക.