സമൂഹത്തിലെ മാന്യനായ ഡോക്ടര്‍ ജെക്കില്‍, തിന്മയുടെ പ്രതിരൂപമായ മിസ്റ്റര്‍ ഹൈഡ് എന്നിവരുടെ അസാധാരണവും വിചിത്രവുമായ കഥ. ആള്‍മാറാട്ടവും കൊലപാതകവും ഭീകരാന്തരീക്ഷവും ശാസ്ത്രപരീക്ഷണങ്ങളുമെല്ലാം ചേര്‍ന്ന് ലോകത്തെങ്ങുമുള്ള വായനക്കാരെ പതിനാലു പതിറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന റോബര്‍ട്ട് ലൂയീസ് സ്റ്റീവന്‍സണിന്റെ ലഘുനോവല്‍. വായനയെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിശ്രുതരചന കുട്ടികള്‍ക്കുവേണ്ടി സംഗൃഹീത പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത കഥാകൃത്ത് രേഖ കെ. ‘ജെക്കിലും ഹൈഡും: ഒരു വിചിത്രമനുഷ്യന്റെ കഥ’. മാതൃഭൂമി. വില 85 രൂപ.