ജീപ്പ് മെറിഡിയന്‍ എക്‌സ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 34.27 ലക്ഷം രൂപ വിലയിലാണ് വാഹനത്തിന്റെ അവതരണം. സാധാരണ എന്‍ട്രി ലെവല്‍ ലിമിറ്റഡ് (ഒ) വേരിയന്റിനേക്കാള്‍ ഏകദേശം 50,000 രൂപ കൂടുതലാണ് ഈ പതിപ്പിന്. സാധാരണ മോഡലിനേക്കാള്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും ഫീച്ചര്‍ അപ്ഗ്രേഡുകളും ഈ പതിപ്പില്‍ ജീപ്പ് ഇന്ത്യ അവതരിപ്പിക്കുന്നു. പുറംഭാഗത്ത്, ചാരനിറത്തിലുള്ള മേല്‍ക്കൂരയും ചാരനിറത്തിലുള്ള അലോയ് വീലുകളും പുതിയ മെറിഡിയന്‍ എക്സിന്റെ സവിശേഷതകളാണ്. ഉള്ളില്‍, എയര്‍ പ്യൂരിഫയര്‍, പ്രോഗ്രാമബിള്‍ ആംബിയന്റ് ലൈറ്റിംഗ്, സൈഡ് മോള്‍ഡിംഗ്, സണ്‍ഷെയ്ഡുകള്‍, പുഡില്‍ ലാമ്പുകള്‍, ഒരു ഡാഷ്‌ക്യാം, പ്രീമിയം കാര്‍പെറ്റ് മാറ്റുകള്‍, ഓപ്ഷണല്‍ പിന്‍ സീറ്റ് വിനോദ പാക്കേജ് എന്നിവയുണ്ട്. സാധാരണ മോഡലിന് സമാനമായി, പുതിയ ജീപ്പ് മെറിഡിയന്‍ എക്‌സ് പ്രത്യേക പതിപ്പ് 2.0ലി, 4സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ നിന്ന് 170ബിഎച്പി കരുത്തും 350എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പേള്‍ വൈറ്റ്, ഗാലക്സി ബ്ലൂ, ടെക്നോ മെറ്റാലിക് ഗ്രീന്‍, ബ്രില്യന്റ് ബ്ലാക്ക്, സില്‍വറി മൂണ്‍, മഗ്നീഷ്യോ ഗ്രേ, വെല്‍വെറ്റ് റെഡ് എന്നിങ്ങനെ ഏഴ് പെയിന്റ് സ്‌കീമുകളിലാണ് ലിമിറ്റഡ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്.