മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന ‘കത്തനാര്‍’. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. ചിത്രത്തിന്റെ 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടു. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയതാണ്. നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് സിനിമയുടെ ചിത്രീകരണം. കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി. മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.