ജപ്പാന്റെ അറ്റ്ലാന്റിസ്
അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ വന്‍കരയാണ് അറ്റ്ലാന്റിസ് എന്നാണു വിശ്വാസം. പക്ഷേ, ആരും അതു കണ്ടെത്തിയിട്ടില്ല. എന്നാല്‍ ജപ്പാനില്‍ ഒരു അറ്റ്ലാന്റിസ് ഉണ്ട്. ജപ്പാന്റെ അറ്റ്ലാന്റിസ് എന്നാണ് നാഷണല്‍ ജ്യോഗ്രഫിക് ഇതിനെ വിശേഷിപ്പിച്ചത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് കടല്‍ വിഴുങ്ങിക്കളഞ്ഞ ഒരു നഗരത്തിന്റെ ശേഷിപ്പാണിത്. ജപ്പാനിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള യോനാഗുനി ജിമയിലാണിത്. ഒരു ഭൂകമ്പത്തില്‍ തകര്‍ന്ന ഈ നഗരം തകര്‍ന്നത് എന്ന് കരുതപ്പെടുന്നു. 1987 -ല്‍, റ്യൂക്യു ദ്വീപുകളുടെ തീരത്ത് ഗവേഷണം നടത്തുകയായിരുന്ന ഒരു ഡൈവറാണ് സമുദ്രത്തിന്റെ അടിയില്‍ ഈ മഹാനഗരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. ഈ കണ്ടെത്തലിനു ശേഷം പലതരത്തിലുള്ള പഠനങ്ങളും ഇവിടെ നടന്നു. അതു നഗരത്തിന്റെ ശേഷിപ്പുകളല്ലെന്നും കടല്‍ വെള്ളത്തിലെ ചളിയില്‍ രൂപപ്പെട്ടതാണെന്നും പരിഹസിച്ചവരും ഉണ്ട്.