കേരളസംസ്കാരത്തെയും ചരിത്രത്തെയും രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിര്‍ണ്ണായകമായ പങ്ക് ‘ജല’ത്തിനുണ്ട്. നാടോടിവഴക്കങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, കൈവേലകള്‍, ഭക്ഷണരീതികള്‍ തുടങ്ങി സംസ്കാരത്തിന്റെ സമഗ്രഘടകങ്ങളെയും അത് സ്വാധീനിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന നീരറിവുകളെ ഓര്‍മ്മപ്പെടുത്തുകയാണ് ജലകേരളം. വാമൊഴിവഴക്കങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന നാട്ടറിവുകളെ ക്രോഡീകരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ തിരിച്ചറിയപ്പെടാത്ത അമൂല്യങ്ങളായ വിവരങ്ങളെയും വെളിച്ചപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രകാലത്തെ ജലം ആഴപ്പെടുത്തിയതിന്റെ നാട്ടുവഴികള്‍ സമാഹരിക്കുന്ന പുസ്തകം. ‘ജലകേരളം’. ഡോ. എ. നുജൂം. മാതൃഭൂമി. വില 348 രൂപ.