സലാം ക്രിയേഷന്‍സിന്റെ ബാനറില്‍ സലീം മുതുവമ്മല്‍ നിര്‍മ്മിച്ചിരിക്കുന്ന ‘ഇഴ’ എന്ന ചിത്രം റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ ഇതിനകം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സിറാജ് റെസയാണ്. കലാഭവന്‍ നവാസും കലാഭവന്‍ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യാ ഭര്ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത് നടന് ഉണ്ണി മുകുന്ദനും സംവിധായകന് നാദിര്‍ഷയും ചേര്‍ന്നായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് ആസിഫ് അലി ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രചനയും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.