യുദ്ധത്തിന് ശേഷം ഗാസ മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞതായി ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. പതിനായിരക്കണക്കിന് പലസ്തീനികളെ കയറ്റി അയയ്ക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും വിവിധ രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ മാധ്യമത്തിന്റെ ഹീബ്രു സൈറ്റായ സമാന്‍ ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അഭയാര്‍ത്ഥികളായി കയറ്റിവിടുന്നവരെ സ്വീകരിക്കാന്‍ കോംഗോ തയാറായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.