ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘ഇഷ്ടരാഗം’ ഈ മാസം 31 ന് സാഗാ ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍, വേണു അമ്പലപ്പുഴ, അര്‍ജുന്‍, ജലജ റാണി, രഘുനാഥ് മടിയന്‍, ജിഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, എസ് ആര്‍ ഫിലിംസ് എന്നീ ബാനറുകളില്‍ പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ചന്ദ്രന്‍ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികള്‍ക്ക് വിനീഷ് പണിക്കര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ തുടങ്ങിയവരാണ് ഗായകര്‍.