കത്തിയമര്‍ന്ന തന്റെ പഴയ ബെന്സിനു പകരമായി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 എസ്യുവി സ്വന്തമാക്കി ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ട്വന്റി-ട്വന്റി ലോകകപ്പ് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേരാന്‍ മുംബൈ വിമാനത്താവളത്തില്‍ പന്ത് എത്തിയത് പുതുവാഹനത്തിലാണ്. വെള്ള നിറമാണ് വാഹനത്തിന്. 97 ലക്ഷം മുതല്‍ 2.35 കോടി രൂപ വരെയാണ് കാറിനു എക്സ് ഷോറൂം വില വരുന്നത്. 2022 ലാണ് ഡല്‍ഹിയില്‍ നിന്നും റൂര്‍ക്കിയിലെ കുടുംബത്തെ കാണാന്‍ വേണ്ടിയുള്ള യാത്രയില്‍ അമിത വേഗത്തില്‍ ആയിരുന്ന ബെന്‍സ് ജിഎല്‍വി എസ്യുവി ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചത്. അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട പന്ത് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ചു ലീറ്റര്‍ വി8 എന്ജിന് മോഡലാണ് പുതിയ വാഹനം. 518 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കും ഈ എന്ജിന് ഉല്പാദിപ്പിക്കുന്നത്. ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോഡലില്‍. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.2 സെക്കന്‍ഡ് മാത്രം മതി ഈ കരുത്തന്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 സ്വന്തമാക്കി ഋഷഭ് പന്ത്
