വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോയെന്ന് പരിശോധിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഫീച്ചറുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം. സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യാം. അംഗീകൃത ഉപയോക്താക്കള്‍ മാത്രമാണ് ഫോണിലെ വാട്സ്ആപ്പില്‍ കയറുന്നത് എന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണ്‍ ആക്കാം. അനധികൃതമായി മറ്റാരെങ്കിലും വാട്സ്ആപ്പ് തുറക്കുന്നത് ഇത് തടയുന്നു. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സൈലന്‍സ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് മറ്റൊരു ഫീച്ചര്‍. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള വോയ്സ്, വീഡിയോ കോളുകള്‍ റിംഗ് ചെയ്യുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിള്‍ ആണെന്ന് ഉറപ്പുവരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെയ്ക്കുന്ന മീഡിയ ഫയലുകളിലും തേര്‍ഡ് പാര്‍ട്ടി നുഴഞ്ഞുകയറുന്നത് തടയാന്‍ ഈ ഫീച്ചര്‍ സഹായിക്കും. പ്രൊഫൈല്‍ ഫോട്ടോയുടെ പ്രൈവസി സെറ്റിങ്സില്‍ കയറി എവരി വണ്‍, കോണ്‍ടാക്ട്സ് ഒണ്‍ലി, ആരും കാണേണ്ടതില്ല എന്നിവയില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് ഉപയോഗിക്കാം. റീഡ് റെസീറ്റ്സ് ഓണ്‍ ആക്കുകയോ ഓഫ് ചെയ്ത് വെയ്ക്കുകയോ ചെയ്യാം. ഇതുവഴി മറ്റുള്ളവര്‍ അയച്ച സന്ദേശം ഉപയോക്താവ് കണ്ടോ എന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കും. ലാസ്റ്റ് സീന്‍ പ്രൈവസി ഫീച്ചര്‍ വാട്സ്ആപ്പില്‍ അവസാനം കയറിയ സമയം മറ്റുള്ളവരെ അറിയിക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ചാറ്റുകളിലെ മെസേജുകള്‍ അപ്രത്യക്ഷമാകാന്‍ സഹായിക്കുന്നതാണ് ഡിസപ്പിയറിംഗ് മെസേജ് ഫീച്ചര്‍.