ചര്‍മ്മത്തിന്റെ നിറവും വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുമെന്ന് പഠനം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണം, ശരീരത്തില്‍ ചര്‍മ്മത്തിന്റെ നിറം നിര്‍ണ്ണയിക്കുന്നത് മെലാനിന്‍ ആണ്. ഇരുണ്ട ചര്‍മ്മത്തില്‍ കൂടുതല്‍ മെലാനിന്‍ അടങ്ങിയിട്ടുണ്ട്. ഇരുണ്ട ചര്‍മ്മമുള്ള ആളുകള്‍ക്ക് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. ഇത്തരക്കാരില്‍ വിറ്റാമിന്‍ ഡി കുറവ് ഉണ്ടാകുമെന്ന് പറയുന്നു. ചര്‍മ്മത്തിന്റെ ചൂട് കൂടുമ്പോള്‍ ശരീരം വേഗത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കും. ചര്‍മ്മത്തിന്റെ താപനില കുറയുന്നത് കാരണം വിറ്റാമിന്‍ ഡി കുറയുന്നു. അതുകൊണ്ടാണ് എയര്‍ കണ്ടീഷനില്‍ ജീവിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് കൂടുതലായി കാണപ്പെടുന്നത്. തെറ്റായ ഭക്ഷണക്രമം മൂലമോ സൂര്യപ്രകാശം ലഭിക്കാത്തതു മൂലമോ വിറ്റാമിന്‍ ഡിയുടെ കുറവ് സംഭവിക്കാം. കുടലിന്റെ ആരോഗ്യം മോശമായാലും നിങ്ങളില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും. വണ്ണക്കൂടുതല്‍ ഉള്ളവരില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും. വിറ്റാമിന്‍ ഡി ഒരു കൊഴുപ്പ് ലയിക്കുന്ന ഹോര്‍മോണാണ്. മോശം ഉദരാരോഗ്യം അല്ലെങ്കില്‍ മറ്റ് അവസ്ഥകള്‍ എന്നിവയുള്ള ആളുകള്‍ക്കിടയില്‍ വിറ്റാമിന്‍ ഡി കുറവ് സാധാരണമാണ്. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു. രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കൂടുതല്‍ ഇരയാകും. എത്ര ഉറങ്ങിയാലും എല്ലായ്‌പ്പോഴും ക്ഷീണിതനാണെന്ന് തോന്നുകയാണെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാകാം. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പുറംവേദന, കാലിലെ എല്ലുകളില്‍ വേദന, സന്ധികള്‍, വാരിയെല്ലുകള്‍ എന്നിവയില്‍ വേദന തുടങ്ങിയവയ്ക്ക് കാരണമാകും. അമിതവണ്ണം ഉള്ള ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുമെന്ന് പറയുന്നു. വിഷാദരോഗം അഥവാ ഡിപ്രഷന്‍ ബാധിക്കുന്നുവെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കാം. വിറ്റാമിന്‍ ഡി യുടെ കുറവ് ഡിമെന്‍ഷ്യ, ബുദ്ധിമാന്ദ്യം തുടങ്ങിയ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് മുട്ട. പശുവിന്‍ പാല്‍, സോയ പാല്‍, ചീസ്, ടോഫു, തൈര്, ഓറഞ്ച് ജ്യൂസ് എന്നിവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഫാറ്റി ഫിഷ്, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ സമുദ്രവിഭവങ്ങള്‍ എന്നിവയും വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്.