ഭീതിയുടെയും ഉദ്വേഗത്തിന്റെയും ഒരനുഭവം പകരുക എന്നതാണ് ഭീതികഥയുടെ മര്‍മ്മം. മറിച്ച്, പരിഹാരങ്ങള്‍ നല്‍കുകയല്ല. ഇനി പരിഹാരങ്ങളിലാണ് നിങ്ങളുടെ വായന പൂര്‍ണ്ണത തേടുന്നതെങ്കില്‍ വീണ്ടും ദുരൂഹതകളുടെ ആ ഗൃഹത്തിലേക്ക് താക്കോല്‍ക്കൂട്ടവുമായി ഒരു പുനര്‍വായനയ്ക്ക് നിങ്ങള്‍ക്കു പ്രവേശിക്കാം. ഹൈറേഞ്ചിന്റെ വളവും തിരിവും പോലെ മനസ്സിനെ ട്വിസ്റ്റ് ചെയ്യുന്ന കഥാഗതികള്‍, നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു അത്യാഹിതം അടിവയറ്റില്‍ ഉയര്‍ത്തുന്ന തീപോലുള്ള അനുഭവം പകരുന്ന കഥകള്‍. വേട്ടവണ്ടി, മാലതി, പുഴമീന്‍, മാര്‍ച്ചിന്റെ പിറ്റേന്ന്, പട്ടര്പറമ്പ് തുടങ്ങി പ്രകൃതിയുടെ ദുരൂഹതകളിലൂടെയും സാധാരണക്കാരായ മനുഷ്യരിലൂടെയും സൃഷ്ടിച്ചെടുത്തിരിക്കുന്ന എട്ടു ഭീതികഥകള്‍. ‘ഇറച്ചിക്കൊലപാതകം’. സുനു എസ് തങ്കമ്മ. മാതൃഭൂമി. വില 144 രൂപ.