മാരുതി സുസുക്കി പുതിയ എം.പി.വി ഇന്‍വിക്റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ മാരുതി ഓഹരി വില നാല് ശതമാനം വരെ ഉയര്‍ന്നു. മാരുതിയുടെ വിപണിമൂല്യം 10,519.95 കോടിയായി ഉയര്‍ന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 3.61 ശതമാനം നേട്ടത്തോടെ 9,994.5 രൂപയിലാണ് മാരുതി ഓഹരികള്‍ വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലേക്ക് മാരുതി ഓഹരി വില ഉയര്‍ന്നിരുന്നു. സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മാരുതിയായിരുന്നു. അതേസമയം, ദേശീയ സൂചിക നിഫ്റ്റിയില്‍ മാരുതി ഓഹരി വില 3.55 ശതമാനമാണ് ഉയര്‍ന്നത്. 9,990.1 രൂപയാണ് നിഫ്റ്റിയിലെ മാരുതി ഓഹരി വില. നേരത്തെ 24.8 മുതല്‍ 28.4 ലക്ഷം വരെ രൂപക്കാണ് മാരുതി ഇന്‍വിക്റ്റോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. 2021-22 വര്‍ഷത്തില്‍ 83,798 കോടിയുടെ വില്പനയാണ് മാരുതിക്കുണ്ടായത്. ഇന്‍വിക്റ്റോയിലൂടെ പ്രീമിയം എം.പി.വി സെഗ്മെന്റിലേക്കാണ് മാരുതി ചുവടുവെക്കുന്നത്.