ഫോറെന്‍സിക്കിന് ശേഷം ടൊവിനോ തോമസ് – അഖില്‍ പോള്‍ – അനസ് ഖാന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’യുടെ ട്രെയ്ലര് പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ റോയി സി ജെയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ടൊവിനോ തോമസ്, തൃഷ കൃഷ്ണന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഐഡന്റിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്, അര്ജുന് രാധാകൃഷ്ണന്, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഐഡന്റിറ്റി’ ട്രെയ്ലര്
