ഓയൂരില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതികൾക്കായി അന്വേഷണം ഊർജിതം. ഡി ഐ ജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയപ്പോൾ മയങ്ങാൻ മരുന്ന് നൽകിയെന്നും സംശയം ഉണ്ട്. അതോടൊപ്പം സംശയിക്കുന്ന സ്ത്രീകളുടെ ഉൾപ്പെടെ മുപ്പത് സ്ത്രീകളുടെ ഫോട്ടോകൾ കുട്ടിയെ കാണിച്ചു. എന്നാൽ സ്ത്രീയെ തിരിച്ചറിയാൻ കുട്ടിക്ക് കഴിഞ്ഞിട്ടില്ല. രണ്ട് സ്ത്രീകൾ ഉണ്ടെന്നാണ് സംശയം. അബിഗേൽ സാറയ്ക്കും കുടുംബത്തിനും പ്രാഥമിക കൗൺസിലിങ്ങ് നടത്തി. വരും ദിവസങ്ങളിലും കൗൺസിലിങ്ങ് തുടരും.
പ്രതികൾക്കായി അന്വേഷണം ഊർജിതം
