നാലുവര്‍ഷബിരുദവുമായി ബന്ധപ്പെട്ട് ആദ്യവര്‍ഷം തന്നെ പ്രശ്നങ്ങൾ പ്രകടമായതോടെ കോളേജ് അധ്യാപകര്‍ക്ക് അതിതീവ്ര പരിശീലനം നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അധ്യാപകര്‍ക്കു വഴികാട്ടാന്‍ പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥികളെ നാലുവര്‍ഷ ബിരുദത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. നാലുവര്‍ഷബിരുദത്തിന്റെ പുരോഗതി വിലയിരുത്താന്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ചേര്‍ന്ന സര്‍വകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം.