ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തങ്ങളുടെ വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസ് മൂന്നു വരി എംപിവി രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ഉടനീളം വിതരണം ചെയ്യാന്‍ തുടങ്ങി. 50,000 രൂപ ടോക്കണ്‍ തുകയില്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. എംപിവി മോഡല്‍ ലൈനപ്പ് ജി, ജിഎക്‌സ്, വിഎക്‌സ്, ഇസെഡ്എക്‌സ്, ഇസെഡ്എക്‌സ് (ഒ) എന്നിങ്ങനെ അഞ്ച് ട്രിമ്മുകളില്‍ ലഭ്യമാക്കും. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വില ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ വെളിപ്പെടുത്തും. എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 22 ലക്ഷം രൂപയും ഫുള്‍ ലോഡഡ് വേരിയന്റിന് 30 ലക്ഷം രൂപയും വില വരുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കാത്തിരിപ്പ് കാലാവധി ഇതിനകം ആറ് മാസമായി ഉയര്‍ന്നു. 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 2.0 ലിറ്റര്‍ പെട്രോള്‍ കരുത്തുറ്റ ഹൈബ്രിഡ് പവര്‍ട്രെയിനുകളുമായാണ് പുതിയ ടൊയോട്ട എംപിവി വരുന്നത്.