ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്ന ഇന്‍ഫിനിക്‌സിന്റെ പുതിയൊരു ഹാന്‍ഡ്‌സെറ്റ് കൂടി വിപണിയില്‍ എത്തി. ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തത്. വിപുലമായ ഗെയിമിംഗ് ഫീച്ചറുകളാണ് ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന സവിശേഷത. കുറഞ്ഞ വിലയില്‍ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുന്നവര്‍ക്ക് മികച്ച ഓപ്ഷന്‍ കൂടിയാണ് ഇന്‍ഫിനിക്‌സ് ജിടി 10 പ്രോ. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1080ഃ2460 പിക്‌സല്‍ റെസലൂഷനും, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമന്‍സിറ്റി 8050 എംടി 6893 ചിപ്‌സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയാണ്. 108 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 32 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. 8ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാന്‍ സാധിക്കുന്ന ഇന്‍ഫിനിക്‌സ് ജിടി 10 പ്രോയുടെ ഇന്ത്യന്‍ വിപണി വില 19,999 രൂപയാണ്.