പാരിസ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ മത്സരയിനം. വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും. റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടിൽ കളിക്കാരുടെ സീഡിംഗ്. റാങ്കിംഗ് റൗണ്ടിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവർ പുരുഷ വിഭാഗത്തിലും ഭജൻ കൗർ, ദീപികാ കുമാരി, അങ്കിത ഭഗത് എന്നിവർ വനിതാ വിഭാഗത്തിലും മത്സരിക്കും.
ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
