ഇന്ത്യയുടെ വിദേശനാണയ കരുതല്‍ ശേഖരം ഏപ്രില്‍ 14 വരെ 1.657 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 586.412 ബില്യണ്‍ ഡോളറിലെത്തി. ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലെ വര്‍ദ്ധനവാണ്. കഴിഞ്ഞ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍, മൊത്തം കരുതല്‍ ശേഖരം 6.306 ബില്യണ്‍ യു.എസ് ഡോളര്‍ ഉയര്‍ന്ന് 584.755 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഏപ്രില്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 2.204 ബില്യണ്‍ യു.എസ് ഡോളര്‍ വര്‍ദ്ധിച്ച് 516.635 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ആര്‍.ബി.ഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് പറയുന്നു. സ്വര്‍ണ ശേഖരം 521 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 46.125 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍.ബി.ഐ അറിയിച്ചു. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 38 മില്യണ്‍ യു.എസ് ഡോളര്‍ കുറഞ്ഞ് 18.412 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐ.എം.എഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 12 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 5.19 ബില്യണ്‍ ഡോളറിലെത്തി, കണക്കുകള്‍ കാണിക്കുന്നു.