ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി.മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന് എന്നിവരടങ്ങിയ ടീമിനാണ് സ്വർണം.1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു. നേരത്തെ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു.