ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. അഞ്ഞൂറിലധികം പേർക്ക് പരിക്കുണ്ട്. ദേശീയ ടെലിവിഷൻ ഓഫീസ് ആക്രമിച്ച് തീയിട്ടു. രാജ്യമെങ്ങും ഇന്റർനെറ്റ് നിരോധനം ഏർപ്പെത്തിയിരിക്കുകയാണ്. സർക്കാരിന്‍റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച വിദ്യാർത്ഥികൾ, സംവരണ നിയമം പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി. ബംഗ്ലാദേശിലെ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്കുള്ള 30 ശതമാനം സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ സമരം.