ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ വ്യാപാര, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിച്ച് ഇന്ത്യ. ഇന്ത്യ- കാനഡ വിഷയത്തിലടക്കം ട്രംപ് ഇടപെടല്‍ നടത്തുമോയെന്നും ഉറ്റുനോക്കുന്നു. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ആഗോള സമാധാനത്തിനായി ഒന്നിച്ച് നീങ്ങാമെന്നും ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ചിത്രങ്ങള്‍ പങ്കുവച്ച് എന്‍റെ സുഹൃത്തിന് വിജയാശംസകളെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നത്. വ്യാപാര നയതന്ത്രമേഖലകളില്‍ കൂടുതല സഹകരണം ഇന്ത്യ പ്രതീക്ഷിക്കുമ്പോള്‍ ആയുധ വില്‍പന, സാങ്കേതിക വിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ മേഖലകളിലും മുന്നേറ്റം ഉണ്ടായേക്കാം.