Untitled design 2025 01 05T123758.903

കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അന്തർ സംസ്ഥാന കരാർ പ്രകാരം ടിക്കറ്റ് നിരക്കുകൾ ഏകീകൃതമായിരിക്കണമെന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയുണ്ട്. ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌ കെ പാട്ടീലാണ് അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിനുമുള്ള ചെലവ് വർധിക്കുന്നത് ഉൾപ്പെടെ, പ്രവർത്തന ചെലവിലെ ഗണ്യമായ വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *