നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കനറാ ബാങ്കിന്റെ അറ്റാദായം 11.31 ശതമാനം വര്‍ദ്ധിച്ച് 4014 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 9.42 ശതമാനം ഉയര്‍ന്ന് 23.59 ലക്ഷം കോടി രൂപയായി. 13.47 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.11 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപങ്ങളില്‍ 9.34 ശതമാനവും വായ്പകളില്‍ 9.53 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ച. ചില്ലറ വ്യാപാരം, കൃഷി, സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ എന്നീ മേഖലകളിലെ വായ്പകള്‍ 11.54 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 5.76 ലക്ഷം കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.41 ശതമാനത്തില്‍നിന്നും 0.99 ശതമാനമായി കുറഞ്ഞു.