ഒരിടവേളക്ക് ശേഷം നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ ഗാനം പുറത്ത്. ശ്രീജിത്ത് രവി സംഗീതം നല്കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കെ ആര് നാരായണന് ആണ്. ‘ഈ വഴിയില്‍..’ എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിയന് ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണന് ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
നര്‍മ്മരസ പ്രധാനമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ നടി മോളി കണ്ണമാലി ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ‘ടുമോറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്, സാസ്കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്റെ അണിയറയിലാണ് എന്നാണ് വാര്‍ത്ത. ഈ ഫീച്ചര്‍ നേരത്തെ പ്രവചിക്കപ്പെട്ടതാണ്, ഇപ്പോള്‍ ഇതിന്റെ സ്ക്രീന്‍ഷോട്ട് അടക്കം വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിന്റെ ഇന്റേണല്‍ ടെസ്റ്റിംഗ് നടക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന്റെ ചില സ്ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും. മുന്‍പ് ഡിലീറ്റ് സന്ദേശത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച പോലെ ഭാവിയില്‍ വാട്ട്സ്ആപ്പ് ഈ സമയം വര്‍ദ്ധിപ്പിച്ചേക്കാം.
യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍.
ഉടന്‍ പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകന് 4.02 കോടി രൂപയുടെ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ സമ്മാനിച്ച് നിര്‍മാതാവ് ഭൂഷണ് കുമാര്‍. നേരത്തേ ടി സീരീസിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കാറാണ് സംവിധായകന് ഓം റൗട്ടിന് നല്‍കിയത്. ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനം ഓടിച്ചുപോകുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫെരാരിയുടെ സൂപ്പര്‍ഹിറ്റ് കാറുകളിലൊന്നാണ് എഫ് 8 ട്രിബ്യൂട്ടോ. 2020ലാണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. റിയര്‍വീല്‍ ഡ്രൈവ് കാറായ എഫ് 8ന് കരുത്തു പകരുന്നത് 3.9 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ്. 710 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 2.9 സെക്കന്‍ഡും 200 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.8 സെക്കന്‍ഡും മതി.
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റും വിമര്‍ശകനും ജനാധിപത്യവാദിയുമായ ഇ.എം. ഫോസ്റ്ററുടെ, ഇന്ത്യന്‍ ജീവിതം കേന്ദ്ര പ്രമേയമാക്കിയ ക്ലാസിക് നോവല്‍ ആദ്യമായി മലയാളത്തില്‍. പുറത്തിറങ്ങി നൂറു വര്‍ഷം തികയുന്ന വേളയില്‍ മലയാളത്തിലെ മികച്ച വിവര്‍ത്തകയായ രമാ മേനോന് നിര്‍വ്വഹിച്ച പരിഭാഷ.എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയില്‍ ടൈം മാഗസിന് ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കൃതി വിഖ്യാത സംവിധായകന് ഡേവിഡ് ലീന്‍ ചലച്ചിത്രമാക്കി. ‘ഇന്ത്യയിലേക്കുള്ള പാത’. മാതൃഭൂമി ബുക്സ്. വില 437 രൂപ.
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. അതോടൊപ്പം മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിരയില്‍ കലോറി വളരെ കുറവാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആണ് മുതിര. 100 ഗ്രാം മുതിരയില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുതിരയില്‍ 8 ഗ്രാം ഫൈബറുണ്ട്. അതുകൊണ്ട് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ, ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഹൃദയാഘാതം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹനത്തിനും മുതിര മികച്ചതാണ്. പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. മുതിര, ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കും. ഇതില്‍ ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.