തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത് മെച്ചപ്പെട്ട പോളിംഗ്. തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ്
