കടക്കെണിയിലായ പാകിസ്ഥാനെ രക്ഷിക്കാന്‍ സഹായവുമായി അന്താരാഷ്ട്ര നാണയ നിധി. പാകിസ്ഥാന് ഏഴ് ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പാ പാക്കേജിന് അന്താരാഷ്ട്ര നാണയ നിധി അംഗീകാരം നല്കി. പാകിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് സഹായമെന്ന് ഐഎംഎഫ് അറിയിച്ചു. 1.1 ബില്യണ്‍ ഡോളറിന്റെ ആദ്യ ഗഡു ഈ മാസം 30നകം കൈമാറും. രണ്ടാം ഗഡുവും ഇതേ സാമ്പത്തിക വര്‍ഷം തന്നെ ലഭിക്കും. 37 മാസത്തെ എക്സ്റ്റെന്‍ഡഡ് ഫണ്ട് സൗകര്യത്തിന് ഐഎംഎഫിന്റെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 1958 ന് ശേഷം പാക്കിസ്ഥാന് ലഭിക്കുന്ന 25-ാമത്തെ ഐഎംഎഫ് സഹായമാണിത്. ഐഎംഎഫ് വായ്പയ്ക്ക് പാകിസ്ഥാന് അഞ്ച് ശതമാനം പലിശ നല്‍കണം. 2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന പാക്കിസ്ഥാന് നല്കിയ കടം.