ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും ഹോട്ടസ്റ്റ് എസ് യു വിയാണ് മഹീന്ദ്രയുടെ ഥാര്‍ റോക്‌സ്. ബോളിവുഡ് താരമായ ഇജാസ് ഖാന്‍ ആദ്യം സ്വന്തമാക്കിയ 3 ഡോര്‍ ഥാറിനു പകരമായി ഥാര്‍ റോക്സിലേക്കു മാറി. പിതാവിനൊപ്പമെത്തിയാണ് താരം പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. ഥാര്‍ റോക്‌സിനായി എവറസ്റ്റ് വൈറ്റ് ഷെയ്ഡാണ് ഇജാസ് ഖാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏതു വേരിയന്റാണ് എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ഥാര്‍ റോക്‌സ് മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്‌സ് 4ഃ4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്‌സ്‌പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെയാണ് വില. റോക്‌സ് 4ഃ2 മോഡലുകളിലേക്കു വരുമ്പോള്‍ 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം വരെയുണ്ട് വില. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്‌സിന്. കൂടാതെ സ്‌നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്.