ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭര്‍ത്താവ് സില്‍വര്‍ ലൊത്രാന്‍ഷയുടെ സഹപ്രവര്‍ത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാള്‍ക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭര്‍ത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങള്‍ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ല്‍ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ‘ഉന്മാദാവസ്ഥയില്‍ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ‘ഐ ലവ് ഡിക്ക്’. ക്രിസ് കൗസ്. പരിഭാഷ – സംഗീത ശ്രീനിവാസന്‍. ഡിസി ബുക്‌സ്. വില 332 രൂപ.