5 19

വെന്യു സബ്-4 മീറ്റര്‍ എസ്യുവിയുടെ പുതിയ എക്സിക്യൂട്ടീവ് വേരിയന്റ് 10 ലക്ഷം രൂപ എക്സ് ഷോറൂം വിലയില്‍ ഹ്യൂണ്ടായ് അവതരിപ്പിച്ചു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. പുതിയ ഹ്യുണ്ടായ് വെന്യു എക്സിക്യൂട്ടീവ് ടര്‍ബോ വേരിയന്റ് 16 ഇഞ്ച് ഡ്യുവല്‍-ടോണ്‍ വീലിലാണ് സഞ്ചരിക്കുന്നത്. പുതിയ വെന്യു എക്സിക്യുട്ടീവ് വേരിയന്റില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും വോയ്സ് റെക്കഗ്‌നിഷനും ഒപ്പം കളര്‍ ടിഎഫ്ടി എംഐഡിയുള്ള ഡിജിറ്റല്‍ ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷയ്ക്കായി, ഹ്യുണ്ടായ് വെന്യു എക്സിക്യൂട്ടീവ് ടര്‍ബോ വേരിയന്റിന് 6 എയര്‍ബാഗുകള്‍, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറോടുകൂടിയ മൂന്ന്-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നു. ഐഡില്‍ സ്റ്റോപ്പ് ആന്‍ഡ് ഗോ സവിശേഷതയുള്ള 120പിഎസ്, 172എന്‍എം, 1.0ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്യുവിക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് വഴിയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്. മാനുവല്‍ പതിപ്പിന് 10.75 ലക്ഷം രൂപയാണ് വില, ഓട്ടോമാറ്റിക് വേരിയന്റിന് 11.86 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *