സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധന. 39,640 കോടി രൂപയാണ് ജൂണില്‍ രാജ്യത്തെത്തിയ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം. നികുതിയിളവും നിക്ഷേപ സാധ്യത വിപുലമാക്കിയതുമാണ് കുതിപ്പിന് കാരണം. ബ്ലൂംബര്‍ഗിന്റെ ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. നിക്ഷേപത്തിലെ കുതിപ്പ് രൂപയുടെ മൂല്യം കൂട്ടാന്‍ സഹായകമായി. ജൂണില്‍ ഇതുവരെ 39,640 കോടി രൂപ (ഏകദേശം 4.2 ബില്യണ്‍ ഡോളര്‍) വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപമായി എത്തി. 2024 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 22,005 കോടി ആയിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന പ്രതിമാസ നിക്ഷേപം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം നിക്ഷേപം 3,546 കോടി മാത്രമായിരുന്നു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിച്ച നടപടികളാണ് മാറ്റത്തിന് പിന്നില്‍.
