ഇന്ത്യയില്‍ മാക്ബുക്ക്, ഐപാഡ് ശ്രേണിയിലെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ആപ്പിള്‍. ചില മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില വര്‍ധന. എം5 ചിപ്പുള്ള മാക്ബുക്ക് എയര്‍ ഇന്ത്യയില്‍ 1,19,900 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോള്‍ അതിന്റെ വില 1,49,900 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 15 ഇഞ്ച് മാക്ബുക്ക് എയര്‍ വേരിയന്റിന്റെ വില 1,44,900 രൂപയില്‍നിന്ന് ഇപ്പോള്‍ 1,79,900 രൂപയായി. എം5 ചിപ്പും 16 ജിബി റാം ഉള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,69,900 രൂപക്കാണ് ലോഞ്ച് ചെയ്തതെങ്കില്‍ ഇപ്പോള്‍ 2,39,900 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മാക്ബുക്ക് നിയോയുടെ വില 10,000 രൂപ വര്‍ധിച്ചു. മാക്ബുക്ക് പ്രോയുടെ (14 ഇഞ്ച്) എം5 മാക്സ് വേരിയന്റില്‍ വില 1 ലക്ഷം രൂപ വര്‍ധിച്ചു. എം4 പ്രോസസ്സറുള്ള 11 ഇഞ്ച് ഐപാഡ് എയറിന് ഇപ്പോള്‍ 89,900 രൂപയാണ് വില. എം5 ചിപ്പും ബേസ് 256 ജിബി സ്റ്റോറേജുമുള്ള ഐപാഡ് പ്രോയ്ക്ക് ഇപ്പോള്‍ 1,39,900 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം 99,990 രൂപക്കാണ് ഇത് അവതരിപ്പിച്ചത്.
ഇന്ത്യയില്‍ മാക്ബുക്ക്, ഐപാഡ് വില വര്‍ധിപ്പിച്ച് ആപ്പിള്‍
