സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം മലയാളത്തില്‍ എത്തുകയാണ്. ‘രോമാഞ്ചം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജിത്തു മാധവനാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഒരു ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആത്മാക്കളെ വിളിക്കാന്‍ ശ്രമിക്കുന്ന സൌബിന്റെ കഥാപാത്രത്തെ ട്രെയ്‌ലറില്‍ കാണാം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, ദീപിക ദാസ്, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്‌നേഹ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദുല്‍ഖര്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം അടുത്തിടെയാണ് തുടങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പരുക്കന്‍ ലുക്കില്‍ മാസായിട്ടാണ് സീ സ്റ്റുഡിയോസ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ ദുല്‍ഖറിനെ കാണാനാകുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു. മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
ജിയോഫോണിന്റെ 5ജി ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹാന്‍ഡ്സെറ്റിന്റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ശ്രദ്ധേയമായി തുടങ്ങി. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോണ്‍ 5ജിയില്‍ 4ജിബി റാമും 32ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും പെയറാക്കിയ സ്‌നാപ്ഡ്രാഗണ്‍ 480 സോക് ആണ് ഉണ്ടാകുക. 5ജി ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് 12ലും പ്രവര്‍ത്തിക്കാന്‍ കഴിയും. 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്നും പറയപ്പെടുന്നു. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റിങ്‌സോടെയാണ് ജിയോഫോണ്‍ 5ജി വരുന്നത്. ഇന്ത്യയില്‍ 5ജി കണക്റ്റിവിറ്റി വിന്യസിക്കാന്‍ 2 ലക്ഷം കോടിയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ജിയോഫോണ്‍ 5 ജിയുടെ വില 12,000 രൂപയ്ക്ക് അകത്തായിരിക്കും.
യൂട്യൂബ് ഷോര്‍ട്ട് വീഡിയോകളില്‍ നിന്ന് ഇനി കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പണം കൊയ്യാന്‍ സാധിക്കും. ഈയിനത്തില്‍ വലിയൊരു പ്രതിഫല വാഗ്ദാനമാണ് യൂട്യൂബ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷോര്‍ട്ട് വീഡിയോകളില്‍ പരസ്യം ഉള്‍പ്പെടുത്തുകയും അങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം കണ്ടന്റ് ക്രിയേറ്റേഴസിന് നല്‍കുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. നിലവില്‍ കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബേഴ്‌സും 4,000 വാച്ച് അവേഴ്‌സുമുള്ള വീഡിയോ ക്രിയേറ്റേഴ്‌സിന് മാത്രമാണ് മോണറ്റൈസേഷന്‍ മുഖേന യൂട്യൂബില്‍ നിന്നും വരുമാനം ലഭിക്കുന്നത്. ഇതില്‍ യൂട്യൂബ് ഷോര്‍ട്ട്‌സ് ഉള്‍പ്പെട്ടിരുന്നില്ല. 2023 മുതലായിരിക്കും യൂട്യൂബ് ഷോര്‍ട്ട്‌സിനും മോണറ്റൈസേഷന്‍ ബാധകമാകുക. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും യൂട്യൂബ് പുറത്തു വിട്ടിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ 1,000 സബ്‌സ്‌ക്രൈബേഴ്‌സും 10 മില്ല്യണ്‍ വ്യൂസും നേടുന്നവര്‍ക്കായിരിക്കും യൂട്യൂബ് ഷോര്‍ട്ട്‌സ് വഴി വരുമാനമുണ്ടാക്കാനാകുക.
മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹീറോ മോട്ടോകോര്‍പ്പ്, ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ തുടക്കത്തോടാനുബന്ധിച്ച്, ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റായ ഹീറോ ഗിഫ്റ്റ് അവതരിപ്പിച്ചു. ഈ പ്രമോഷന്റെ ഭാഗമായി, കമ്പനി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഈസി ഫിനാന്‍സിംഗ് സ്‌കീമുകളായ ഇപ്പോള്‍ വാങ്ങുക-പിന്നീട് പണമടയ്ക്കുക, കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, അഞ്ച് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ക്യാഷ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ലോണ്‍ ആപ്ലിക്കേഷനായ സുവിധ സ്‌കീമിനും അപേക്ഷിക്കാവുന്നതാണ്. വാഹന ധനസഹായത്തിന് യോഗ്യത നേടുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ആധാര്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി.
പ്രകൃതിയും ദൈവികതയും പ്രധാനമാകുന്ന യാത്രാനുഭവം. മുക്തനാവാന്‍ നിവൃത്തിയില്ലാത്ത പര്‍വ്വതവിളികളാല്‍ ഈ യാത്രികന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. ‘പഞ്ചകേദാര ആദികൈലാസ രഥ്യകളിലൂടെ’. അശോകന്‍ തമ്പാന്‍ കെ. മാതൃഭൂമി ബുക്‌സ്. വില 261 രൂപ.
പെട്ടെന്നുണ്ടാകുന്ന വിശപ്പിന്റെ പുറത്ത് ഭക്ഷണത്തോട് തോന്നുന്ന ഭ്രമം എന്നതിലുപരി ഒരു രോഗാവസ്ഥയാണ്, ബിഞ്ച് ഈറ്റിങ് ഡിസോഡര്‍. ഭക്ഷണക്രമം പാലിക്കാനാകാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെയാണ് ബിഞ്ച് ഈറ്റിങ് ഡിസോഡര്‍ എന്ന് പറയുന്നത്. അതേസമയം ഇത് ഭക്ഷണവുമായി മാത്രമല്ല മറിച്ച് ശാരീരീകവവും മാനസികവുമായ പ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒന്നിലധികം മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഇത് അനോറെക്‌സിയ നെര്‍വോസ (സ്വയം അമിതഭാരമുള്ളവരായി കാണുന്ന ഇക്കൂട്ടര്‍ പട്ടിണി കിടന്ന് ഭാരം കുറയ്ക്കുകയും അത് വഴി അവരുടെ ഉയരത്തിനും പ്രായത്തിനുമനുസരിച്ച ഭാരം ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്ന അവസ്ഥ), ബുളിമിയ നെര്‍വോസ (ഒരു നിശ്ചിത കാലയളവില്‍ അസാധാരണമാംവിധം കൂടിയ അളവില്‍ ഭക്ഷണം കഴിക്കുകയും ഇത് നിര്‍ത്താനോ കഴിക്കുന്നത് നിയന്ത്രിക്കാനോ പറ്റാത്ത അവസ്ഥ) എന്നിവയ്ക്കും സമാനമാണ്. പതിവിലും കൂടുതലായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക. അസ്വസ്ഥത തോന്നുന്നത് വരെ ഭക്ഷണം കഴിക്കുക. വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിക്കുന്നത്. എന്തുമാത്രം ഭക്ഷണം കഴിക്കുന്നെന്നോര്‍ത്ത് നാണക്കേട് കാരണം ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത്. അമിതമായി ആഹാരം കഴിച്ചുകഴിഞ്ഞ് സ്വയം വെറുപ്പ്, വിഷാദം, കുറ്റബോധം എന്നവ തോന്നുന്നത്. ശരാശരി ഒരാഴ്ചയില്‍ രണ്ട് തവണ എന്ന ക്രമത്തില്‍ തുടര്‍ച്ചയായി ആറ് മാസം തുടരുന്നതോ ആഴ്ചയില്‍ ഒരു ദിവസം വീതം മൂന്ന് മാസം തുടര്‍ച്ചയായി വരുന്നതാണ് പതിവ്. അതേസമയം ആഴ്ചയില്‍ ഒന്നുമുതല്‍ മൂന്ന് തവണയൊക്കെ ഇത്തരം തോന്നലുണ്ടാകുന്നതിനെ ബിഞ്ച് ഈറ്റിങ് ഡിസോഡറിന്റെ നേരിയ ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് തുടര്‍ച്ചയായി ആഴ്ചയില്‍ നാല് മുതല്‍ ഏഴ് തവണ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ഗുരുതരമായി കാണണം. ചില തീവ്ര സാഹചര്യങ്ങളില്‍ ആഴ്ചയില്‍ 8 മുതല്‍ 13 തവണയും ചിലപ്പോല്‍ 14ല്‍ കൂടുതല്‍ പ്രാവശ്യവും ഇങ്ങനെ ഉണ്ടാകാം.