1 21

രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍, വിപ്ലവകരമായ മാറ്റവുമായി ഹോപ് ഇലക്ട്രിക് അവരുടെ പുതിയ ഇ-ബൈക്കായ ഓക്‌സോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 850വാട്ട് സ്മാര്‍ട്ട് സിയുമായി വരുന്ന 3.75 കിലോവാട്ട്അവര്‍ കപ്പാസിറ്റിയുള്ള ഉയര്‍ന്ന പെര്‍ഫോമന്‍സ് ലിഥിയം ബാറ്ററി പാക്കാണ് ഓക്‌സോ നല്‍കുന്നതെന്ന് ഹോപ് ഇലക്ട്രിക് പറയുന്നു. വെറും 4 മണിക്കൂറിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിന് 72 വി കപ്പാസിറ്റിയുള്ള ഒരു ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്, അത് 5.2 കിലോവാട്ട് പവറും 185 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കെല്‍പുള്ളതാണ്. കണക്റ്റിവിറ്റിക്കും സുരക്ഷാ ഫീച്ചറുകള്‍ക്കുമായി 5 ഇഞ്ച് സ്മാര്‍ട്ട് എല്‍സിഡി ഡിസ്പ്ലേയും നല്‍കിയിരിക്കുന്നു. ട്വിലിറ്റ് ഗ്രേ, ക്യാന്‍ഡി റെഡ്, മാഗ്‌നറ്റിക് ബ്ലൂ, ഇലക്ട്രിക് യെല്ലോ, ട്രൂ ബ്ലാക്ക് എന്നിവ ഉള്‍പ്പെടെ 5 വ്യത്യസ്ത നിറങ്ങളില്‍ ഓക്‌സോ ലഭ്യമാണ്. നിലവില്‍ ഹൈദരാബാദിലുള്ള പത്തോളം കേന്ദ്രങ്ങളില്‍ നിന്ന് ഈ ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *