മലയാളികളുടെ ഇഷ്ടതാരം ഹണി റോസ് വീണ്ടും തെലുങ്കിലേക്ക്. കെഎസ് രബീന്ദ്ര സംവിധാനം ചെയ്യുന്ന ‘എന്‍ബികെ 109’ എന്ന ചിത്രത്തില്‍ ഹണി സുപ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നന്ദമൂരി ബാലകൃഷ്ണന്‍ അഭിനയിച്ച വീരസിംഹ റെഡ്ഡിയാണ് ഹണി റോസ് അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. എന്നാല്‍ ആ ചിത്രത്തിന് ശേഷം മറ്റു ചിത്രങ്ങളൊന്നും ഹണിക്ക് ലഭിച്ചിരുന്നില്ല. എന്‍ബികെ 109 എന്ന ചിത്രം അടുത്തവര്‍ഷം മെയ് മാസത്തോടെ തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രകാശ് രാജ്, ഉര്‍വശി റൗട്ടേല എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. 2005ല്‍ പതിനാലാം വയസില്‍ വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തമിഴ് ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസിന് വലിയ ആരാധകക്കൂട്ടം തന്നെ ഉണ്ട്.