കടുത്ത മത്സരമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ശ്രദ്ധേയമായ നേട്ടവുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ. എലിവേറ്റ് എന്ന പുതിയ മോഡലിലൂടെയാണ് കമ്പനിയുടെ മുന്നേറ്റം. അരങ്ങേറ്റം കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ എലിവേറ്റ് എസ്യുവിയുടെ 20,000 യൂണിറ്റുകള്‍ കമ്പനി വിറ്റു എന്നാണ് കണക്കുകള്‍. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തിലധികം സംഭാവന നല്‍കിയത് എലിവേറ്റാണ്. മൂന്നുമാസം മുമ്പ് ലോഞ്ച് ചെയ്തതിനുശേഷം, ഹോണ്ട എലിവേറ്റ് ശക്തമായ വില്‍പ്പന പ്രകടനം സ്ഥിരമായി പ്രകടമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഹോണ്ട എലിവേറ്റിന്റെ യഥാക്രമം 5,685, 4,957, 4,755 യൂണിറ്റുകള്‍ വിജയകരമായി വിറ്റു. എസ്വി, വി, വിഎക്സ്, ഇസെഡ് എക്സ് എന്നീ നാല് വകഭേദങ്ങളില്‍ എലിവേറ്റ് മോഡല്‍ ലൈനപ്പ് ലഭ്യമാണ്. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് വില. മാനുവല്‍ വേരിയന്റുകള്‍ 11 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. 14.90 ലക്ഷം രൂപ വരെ ഇവയുടെ വില ഉയരുന്നു.