കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. ആക്ടിവ ഇ എന്നു പേരിട്ട സ്‌കൂട്ടര്‍ എടുത്തുമാറ്റാവുന്ന ബാറ്ററികളോടെയാണ് എത്തിയിരിക്കുന്നത്. രണ്ട് വകഭേദങ്ങളിലായി എത്തുന്ന ആക്ടിവ ഇ ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ മാത്രമാണ് വില്‍പനക്കെത്തുക. 2025 ജനുവരി ഒന്നു മുതലാണ് ആക്ടിവ ഇയുടെ ബുക്കിങ് ആരംഭിക്കുക. വാഹനത്തിന്റെ വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും. എടുത്തു മാറ്റാവുന്ന രണ്ട് 1.5 കിലോവാട്ട്അവര്‍ ബാറ്ററികളാണ് ആക്ടിവ ഇയുടെ കരുത്ത്. ഒറ്റ ചാര്‍ജില്‍ പരമാവധി 102 കിലോമീറ്ററാണ് റേഞ്ച്. ഈ ബാറ്ററികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 6ബിഎച്പി കരുത്തും 22എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലേക്ക് 7.3 സെക്കന്‍ഡില്‍ ഹോണ്ട ആക്ടിവ ഇ കുതിക്കും.