3

അടുത്തിടെ പുറത്തിറക്കിയ ഫ്രീഡിനെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. അങ്ങനെ സംഭവിച്ചാല്‍ എര്‍ട്ടിഗ, എക്സ്എല്‍6, കിയ കാരെന്‍സ്, മഹീന്ദ്ര മരാസോ എന്നീ എംപിവികള്‍ക്ക് ഒരു വെല്ലുവിളിയാവും ഹോണ്ട ഫ്രീഡ്. ആറോ ഏഴോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന നിരവധി വാഹനങ്ങള്‍ സബ് 4 മീറ്റര്‍ വിഭാഗം മുതലുണ്ട്. മാരുതി എര്‍ട്ടിഗ, എക്സ് എല്‍ 6, മഹീന്ദ്ര മരാസോ, കിയ കാരെന്‍സ് എന്നിങ്ങനെ പട്ടിക നീളും. 4,310എംഎം നീളവും 2,740 എംഎം വീല്‍ബേസുമുള്ള ഹോണ്ട ഫ്രീഡ് ഇവര്‍ക്കെല്ലാം വെല്ലുവിളിയാവുന്ന എംപിവിയാണ്. 13 ലക്ഷം മുതല്‍ 17.8 ലക്ഷം രൂപവരെയാണ് ഏകദേശം വില കണക്കാക്കുന്നത്. മൂന്നാം തലമുറ ഫ്രീഡാണ് അടുത്തിടെ പുറത്തിറങ്ങിയത്. എയര്‍(സ്റ്റാന്‍ഡേഡ്), ക്രോസ്സ്റ്റാര്‍(ക്രോസ്ഓവര്‍ ഡിഎന്‍എ) എന്നിവയാണ് പ്രധാന വകഭേദങ്ങള്‍. രണ്ടു വകഭേദങ്ങളിലും പിന്നില്‍ സ്ലൈഡിങ് ഡോറുകളാണ് വരുന്നത്. പവര്‍ട്രെയിനിലേക്കു വന്നാല്‍ കരുത്തുറ്റ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ ഡിഒഎച്ച്സി എന്‍ജിനാണ് ഫ്രീഡിലുള്ളത്. 117 എച്ച്പി കരുത്തും പരമാവധി 142എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡലും ഫ്രീഡിലുണ്ട്. ഹൈബ്രിഡില്‍ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ്. പെട്രോള്‍, ഹൈബ്രിഡ് മോഡലുകളില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുണ്ട്. പെട്രോളില്‍ ലീറ്ററിന് 16.1 കിമിയാണ് ഇന്ധനക്ഷമത. ഹൈബ്രിഡിലേക്കു വരുമ്പോള്‍ ഇന്ധനക്ഷമത 25 കിലോമീറ്ററായി കൂടും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *