ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള ഇടത്തരം എസ്യുവിയായ ഹോണ്ട എലിവേറ്റ് ആദ്യത്തെ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു. വാഹനത്തിന്റെ വില 58,000 രൂപ വരെ വര്‍ധിപ്പിച്ചു. എസ്യുവിയുടെ മോഡല്‍ ലൈനപ്പിന് 11.58 ലക്ഷം മുതല്‍ 16.20 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ എക്സ് ഷോറൂം വില. വില ക്രമീകരണത്തിന് ശേഷം വി, വിഎക്‌സ്, ഇസെഡ്എക്‌സ് സിവിടി വേരിയന്റുകള്‍ ഇപ്പോള്‍ യഥാക്രമം 13.41 ലക്ഷം, 14.80 ലക്ഷം, 16.20 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. വി, വിഎക്‌സ്, ഇസെഡ്എക്‌സ് മാനുവല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 12.31 ലക്ഷം, 13.70 ലക്ഷം, 15.10 ലക്ഷം എന്നിങ്ങനെയാണ് വില. എന്‍ട്രി ലെവല്‍ എസ്വി വേരിയന്റിന് 58,000 രൂപയുടെ പരമാവധി വിലവര്‍ദ്ധനയുണ്ടായപ്പോള്‍ മറ്റെല്ലാ വകഭേദങ്ങള്‍ക്കും 20,000 രൂപയുടെ ഏകീകൃത വര്‍ദ്ധനവ് ലഭിച്ചു. ഹോണ്ട എലിവേറ്റിന് പുറമെ ഹോണ്ട സിറ്റി സെഡാനും 8,000 രൂപയുടെ വിലവര്‍ദ്ധനവ് രേഖപ്പെടുത്തി. സിറ്റിയുടെ മാനുവല്‍ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 11.71 ലക്ഷം മുതല്‍ 14.94 ലക്ഷം രൂപ വരെയാണ് വില. വിഎലഗേറ്റ് സിവിടി, വി സിവിടി, വിഎക്‌സ് സിവിടി, ഇസെഡ്എക്‌സ് സിവിടി വേരിയന്റുകള്‍ക്ക് യഥാക്രമം 13.90 ലക്ഷം, 13.84 ലക്ഷം, 14.96 ലക്ഷം, 16.19 ലക്ഷം എന്നിങ്ങനെയാണ് വില.