ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം.
സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. പണം വക മാറ്റി ചെലവഴിക്കുന്നതിന് കൃത്യമായ കാരണം ബോധിപ്പിച്ചു കൊണ്ടാകണമെന്നും പറഞ്ഞു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. അടിയന്തിര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശത്തോടെ തീരുമാനങ്ങൾ എടുക്കാനാകും.