1500x900 2246793 untitled 1

അരൂര്‍ തുറവൂര്‍ ഉയരപ്പാത വിഷയത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിന് മൂകസാക്ഷിയാകാതെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും, മഴപെയ്താല്‍ സാഹചര്യം മോശമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍മ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും റോഡ് നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു. അതോടൊപ്പം അതോറിറ്റിക്കും കരാറുകാര്‍ക്കും പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *