ഇസ്രായേലിലെ ടെൽ അവീവിലെ ഒരു പടുകൂറ്റൻ മാളിന് സമീപത്ത് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വളരെ വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തെ മാളിന് സമീപത്താണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. മാളിന് സമീപത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇസ്രായേലിന്റെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം തടുക്കാനായില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേലിലെ ടെൽ അവീവിന് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതായി റിപ്പോർട്ട്
