ഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്‌കൂട്ടര്‍ സൂം 125 പുറത്തിറക്കി. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് കമ്പനി ഈ സ്‌കൂട്ടറിനെ ഔദ്യോഗികമായി അവതരിപ്പിച്ചത്. ആകെ രണ്ട് വേരിയന്റുകളിലായാണ് കമ്പനി ഈ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ വിഎക്‌സ്, ഇസെഡ്എക്‌സ് എന്നിവ ഉള്‍പ്പെടുന്നു. 86,900 രൂപയാണ് പുതിയ ഹീറോ സൂം 125 ന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ഈ രണ്ട് സ്‌കൂട്ടറുകളും തമ്മിലുള്ള വ്യത്യാസം നിറങ്ങളില്‍ മാത്രമാണ്. വിഎക്‌സ് വേരിയന്റ് രണ്ട് വര്‍ണ്ണ ഓപ്ഷനുകളിലാണ് വരുന്നത് . മാറ്റ് സ്റ്റോം ഗ്രേ, മെറ്റാലിക് ടര്‍ബോ ബ്ലൂ എന്നിവ. അതേസമയം ഇസെഡ്എക്‌സ് വേരിയന്റില്‍ മാറ്റ് നിയോണ്‍ ലൈം, ഇന്‍ഫെര്‍നോ റെഡ് എന്നിവ ഉള്‍പ്പെടുന്ന രണ്ട് അധിക കളര്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ഷാര്‍പ്പായ ഏപ്രണ്‍, സംയോജിത എല്‍ഇഡി ലൈറ്റുകള്‍, മിനുസമാര്‍ന്ന സൈഡ് പാനല്‍, പിന്‍ഭാഗം എന്നിവയ്ക്കും സ്പോര്‍ട്ടി ഡിസൈന്‍ നല്‍കിയിട്ടുണ്ട്. ഹീറോ സൂം 125ല്‍ 124.6 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് 9.8ബിഎച്പി പവറും 10.4 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. സ്‌കൂട്ടറിന്റെ ബുക്കിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. ഡെലിവറികള്‍ മാര്‍ച്ചിലും.