ഇന്ത്യയിലെ നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. ഇതിന് മുന്നോടിയായി മൂന്നു ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ പുറത്തിറക്കി. ഈ മോഡലുകള്‍ക്ക് 85,000 രൂപ മുതല്‍ 1,03,000 രൂപ വരെയാണ് വില. ഒപ്റ്റിമ സിഎക്സ് 5.0 (ഡ്യൂവല്‍ ബാറ്ററി ), ഒപ്റ്റിമ സിഎക്സ് 2.0 (സിംഗിള്‍ ബാറ്ററി), എന്‍വൈഎക്സ് (ഡ്യൂവല്‍ ബാറ്ററി) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. കൂടുതല്‍ ഇലക്ട്രിക് സ്കൂട്ടറുകള് പുറത്തിറക്കുന്നതിന് രാജസ്ഥാനില്‍ 1200 കോടി രൂപ മുതല്‍ മുടക്കില്‍ വര്‍ഷത്തില്‍ 20 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയുള്ള നിര്‍മാണ യുണിറ്റ് തുടങ്ങാനാണ് ഹീറോ ഇലക്ട്രിക് കമ്പനിയുടെ പ്ലാന്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2.5 ലക്ഷമായി ഉയര്‍ത്താനുമാണ് പദ്ധതി. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടക്ക് കമ്പനി ഏകദേശം 6 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.